Connect with us

International

അമേരിക്കയില്‍ കാറില്‍ ട്രക്കിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയിലെ ടെന്നസയിലെ സൗത്ത് നാഷ് വില്ലെയിലുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ജൂഡി സ്റ്റാന്‍ലി(23), വൈഭവ് ഗോപി ഷെട്ടി(26) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രക്ക് നിര്‍ത്താതെ പോയി. ട്രക്ക് ഉടമ ഡേവിഡ് ടോറസിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പിന്നീട് പോലീസില്‍ കീഴടങ്ങി.

ടെന്നസി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അഗ്രിക്കള്‍ച്ചര്‍ കോളേജില്‍ ഫുഡ് സയന്‍സ് ബിരുദ വിദ്യാര്‍ഥികളാണ് മരിച്ച ജൂഡിയും വൈഭവും. അമിത വേഗതിയിലായിരുന്ന ട്രക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ച് മരണപ്പെട്ടതായാണ് വിവരം.