Connect with us

National

ബാബരി കേസ് പുനപഃരിശോധന ഹരജി നല്‍കുന്നതില്‍ നിന്ന് രാജീവ് ധവാനെ ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി |  ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹരജിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ്. രാജീവ് ധവാന്‍ തന്നെയാണ് തന്നെ ഒഴിവാക്കിയ കാര്യം ഫേസ്ബുക്ക് വഴി വെളിപ്പെടുത്തിയത്. അനാരോഗ്യം മൂലമാണ് ധവാനെ ഒഴിവാക്കിയതെന്നാണ് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പറയുന്നത്. എന്നാല്‍ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ധവന്‍ പ്രതികരിച്ചു. ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിനു വേണ്ടി ഭരണഘടന ബെഞ്ചില്‍ നേരത്തെ ഹാജരായിരുന്നത് രാജീവ് ധവാനായിരുന്നു.

എ്ന്നാല്‍ ബാബരി ഭൂമി ക്ഷേത്രത്തിന് വിട്ടുനല്‍കേണ്ട വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്.
ഇതിനെതിരെ ഇന്നലെ സുപ്രീംകോടതിയില്‍ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പുനഃപരിശോധന ഹരജി നല്‍കിയിട്ടുണ്ട്. മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹരജി നല്‍കിയത്. സുപ്രീംകോടതി വിധി നീതിപൂര്‍വ്വമുള്ളതായിരുന്നില്ല. നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് അഞ്ചംഗ ബെഞ്ചിന്റെ വിധിയെന്നും പുന:പരിശോധനാ ഹരജിയില്‍ പറഞ്ഞിട്ടുണ്ട്. പള്ളി പൊളിക്കല്‍, കടന്നു കയറ്റ നടപടികള്‍ തെറ്റാണെന്നു കോടതി തന്നെ പറഞ്ഞിട്ടും ക്ഷേത്രനിര്‍മാണത്തിന് അനുമതി നല്കിയത് ശരിയല്ല. നിയമ വിരുദ്ധ നടപടിക്ക് പ്രതിഫലം നല്‍കുന്നത് പോലെയായി അയോധ്യ വിധി എന്നും ഹരര്‍ജിയിലുണ്ട്.

Latest