Connect with us

National

സ്ത്രീ സുരക്ഷ ഉറപ്പാക്കാത്ത യു പി സര്‍ക്കാറിന് തുടരാന്‍ അവകാശമില്ല: അഖിലേഷ്

Published

|

Last Updated

ലഖ്‌നൗ |  ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുകയും പിഞ്ചുകുട്ടികള്‍ വരെ പീഡനത്തിന് ഇരയാകുന്നതുമായ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമര്‍ശനവുമായി എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നിരവധി കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയാത്ത യോഗി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു.

സുരക്ഷിതരല്ലെന്ന ഭയം എല്ലായിടത്തും സ്ത്രീകളെ പിന്തുടരുകയാണ്. എല്ലാ ദിവസവും ലൈംഗിക അതിക്രമവും പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പിഞ്ചു കുട്ടികള്‍ പോലും ഒഴിവാക്കപ്പെടുന്നില്ല. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണം നടത്തുന്നവര്‍ക്ക് മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ല. ക്രമസമാധാനപാലനത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സര്‍ക്കാറിന് സുരക്ഷിതമായ അന്തരീക്ഷം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അധികാരം വിടണമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

 

Latest