Connect with us

National

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയില്‍വേയും വന്‍ തകര്‍ച്ചയിലേക്കെന്ന് സി എ ജി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.5ലേക്ക് കൂപ്പുകുത്തുകയും പണപ്പെരുപ്പം മുമ്പെങ്ങുമില്ലാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തതിന് പിന്നാലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയില്‍വേയും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം (ഓപ്പറേറ്റിങ് റേഷ്യോ) കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും മോശം സ്ഥിതിയായ 98.44ല്‍ എത്തിയതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. 2017- 18 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് സി എ ജി ഇന്നലെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്.

വരുമാനവും ചെലവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന കണക്കാണ് പ്രവര്‍ത്തന അനുപാതം. ഇതുപ്രകാരം 100 രൂപ വരുമാനം ഉണ്ടാക്കാന്‍ റെയില്‍വേക്ക് 98.44 ശതമാനം ചെലവഴിക്കേണ്ടി വരുന്നു. റെയില്‍വേയുടെ പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയില്ലായ്മയും മോശംസാമ്പത്തികസ്ഥിതിയും സൂചിപ്പിക്കുന്നതാണ് ദയനീയമായ ഈ വരവുചെലവ് അനുപാതം.

സി എ ജി കണക്ക് പ്രകാരം 201718 കാലത്ത് ഇന്ത്യന്‍ റെയില്‍വേ 1,665.61 കോടിയുടെ മിച്ച വരുമാനമാണുണ്ടാക്കിയത്. മുന്‍വര്‍ഷത്തെ വരുമാനത്തില്‍66.10 ശതമാനം കുറവാണിത്.എന്‍ ടി പി സി, ഐ ആര്‍ സി ഒ എന്‍ എന്നിവയില്‍നിന്ന് ചരക്കുകൂലി ഇനത്തില്‍ ലഭിച്ച മുന്‍കൂര്‍ തുകകൂടി ഇല്ലായിരുന്നെങ്കില്‍ റെയില്‍വേ5,676.29 കോടിയുടെ നഷ്ടമുണ്ടാക്കുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ വരവ് ചെലവ് അനുപാതം 102.66 ശതമാനം രേഖപ്പെടുത്തുമായിരുന്നെന്നും സി എ ജി ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ദൈനംദിന പ്രവര്‍ത്തന ചെലവുകള്‍ക്ക് തുക കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ ചരക്ക് ഗതാഗതത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 95 ശതമാനവും യാത്രാസര്‍വീസുകളില്‍നിന്നുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും സി എ ജി റിപ്പോര്‍ട്ടിലുണ്ട്.

 

Latest