Connect with us

International

ചന്ദ്രയാന്‍ 2 ദൗത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Published

|

Last Updated

വാഷിംഗ്ടണ്‍ |  ചന്ദ്രയാന്‍ 2 ദൗത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇതിന്റെ ചിത്രങ്ങളും നാസ ട്വിറ്ററിലൂടെ പുറത്തു വിട്ടിട്ടുണ്ട്. നാസയുടെ ലൂണാര്‍ റെസിസ്റ്റന്‍സ് ഓര്‍ബിറ്റര്‍ ആണ് ചിത്രം പകര്‍ത്തിയത്. ചെന്നൈ സ്വദേശിയായ ഷണ്‍മുഖമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന ഭാഗത്തെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ എത്തുക എന്ന ലക്ഷ്യവുമായെത്തിയെ ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയമായിരുന്നെങ്കിലും സെപ്റ്റംബര്‍ ആറിന് സോഫ്റ്റ് ലാന്‍ഡിംഗിന്റെ ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയ വിനിമയം നഷ്ടമായത്.

 

---- facebook comment plugin here -----

Latest