മദ്യപിച്ച് വാഹനമോടിച്ച കല്ലട ബസ് ഡ്രൈവര്‍ പിടിയില്‍

Posted on: December 2, 2019 9:56 pm | Last updated: December 2, 2019 at 9:56 pm

തിരുവനന്തപുരം| ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് കല്ലട ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് കഴക്കൂട്ടത്തുവെച്ച് ഒരു കാറിനെ ഇടിയ്ക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു