എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം; ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ ഹരജി നല്‍കി

Posted on: December 2, 2019 9:10 pm | Last updated: December 2, 2019 at 10:24 pm

ന്യൂഡല്‍ഹി| എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ശബരിമലയില്‍ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരളാ പോലീസിന്റെ നടപടി അടിയന്തരമായി വിലക്കണമെന്നും ബിന്ദു അമ്മിണി ഹരജിയില്‍ ആവശ്യപ്പെടുന്നു.

ക്രിസ്മസ് അവധിക്ക് മുമ്പുതന്നെ ഹരജി സുപ്രീംകോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. ഡിസംബര്‍ 17ന് മുമ്പ് തന്നെ ഹര്‍ജികള്‍ കോടതി പരിഗണനയ്ക്ക് എടുത്തേക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രിയില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ്.