Connect with us

International

ഇന്ത്യ സഊദിയുമായി ഹജ്ജ് കരാര്‍ ഒപ്പ് വച്ചു

Published

|

Last Updated

ജിദ്ദ | 2020ലെ ഹജ്ജ് കരാര്‍ സഊദി അറേബ്യയുമായി ഇന്ത്യ ഒപ്പുവെച്ചതായി കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പുമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി .ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തവണയും രണ്ട് ലക്ഷത്തോളം ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് എത്തുക. ഇന്ത്യന്‍ ഹാജിമാര്‍ക്കായുള്ള ഹജ്ജ് നടപടികള്‍ നൂറ് ശതമാനവും ഡിജിറ്റല്‍വല്‍കരിച്ചതായും അദ്ദേഹം പറഞ്ഞു.

മുബൈയിലെ ഹജ്ജ് ഹൗസില്‍ നൂറ് ലൈനുകളുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. 180,000 ഹജ്ജ് അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. റോഡ് ടു മക്ക ഇനീഷ്യറ്റീവ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഹാജിമാരുടെ എമിഗ്രേഷന്‍ നടപടികള്‍ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് പൂര്‍ത്തിയാക്കുന്ന സംവിധാനം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

കണ്ണൂരില്‍ നിന്ന് ഹജ്ജ് വിമാനമുണ്ടാവുമോ എന്ന ചോദ്യത്തിന് കേരളത്തില്‍ നിലവില്‍ രണ്ട് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍ നിലവിലുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇത്തവണ വിജയവാഡയില്‍ പുതിയ എമ്പാര്‍ക്കേഷന്‍ പോയിന്റുണ്ടാവും. കപ്പല്‍ മാര്‍ഗം
ഇന്ത്യന്‍ ഹാജിമാരുടെ വരവു സംബന്ധിച്ച്നടപടികള്‍ പുരോഗമിക്കുയാണ്.

2020ലെ ഹജ്ജ് ഓപ്പറേഷന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഇദ് , കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ യും ഖേര്‍ ബാം സാബിര്‍, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്‌സൂദ് അഹമ്മദ് ഖാന്‍, അഡീഷനല്‍ സെക്രട്ടറി ജാന്‍ ഇ ആലം, ഹജ്ജ്
ഡയറക്ടര്‍ നജ്മുദ്ദീന്‍, ജോയിന്‍സ് സെക്രട്ടറി (എം.ഒ.സി.എ) സത്യേന്ദ്രകുമാര്‍ മിശ്ര, ഹജ്ജ് കമ്മിറ്റി
ആക്ടിങ് ചെയര്‍മാന്‍ ജിന നബി തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest