Connect with us

Kerala

ബി ജെ പിയുടെ സര്‍ക്കാര്‍ നാടകം: കേന്ദ്ര ഫണ്ട് തിരിച്ചയക്കാനെന്ന ആരോപണം നിഷേധിച്ച് ഫഡ്നാവിസ്

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയില്‍ പെട്ടന്ന് ഒരു സര്‍ക്കാര്‍ രൂപവത്ക്കരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനെന്ന കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി എം പി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ ആരോപണം നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഒരു പണവും കേന്ദ്രത്തിലേക്ക് തിരിച്ചയച്ചിട്ടില്ലെന്നും കാവല്‍ മുഖ്യമന്ത്രിയായി തുടര്‍ന്നപ്പോള്‍ പോലും അതിന് ശ്രമിച്ചിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. മൂന്ന് ദിവസം മുഖ്യമന്ത്രിയായിരുന്ന സമയത്ത് നയപരമായ ഒരു തീരുമാനവും താന്‍ എടുത്തിട്ടില്ല. തെറ്റായ ആരോപണമാണിത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ സംബന്ധിച്ചിടത്തോളം, ഭൂമി ഏറ്റെടുക്കല്‍ അല്ലാതെ മഹാരാഷ്ട്ര സര്‍ക്കാറിന് വേറെ പങ്കില്ല. ഏതെങ്കിലും പണം തിരികെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയോ തങ്ങള്‍ പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഫഡ്‌നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്നാണ് അനന്ദ് കുമാര്‍ ഹെഗ്‌ഡെ ആരോപിച്ചത്. ശിവസേന നയിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഈ തുക തിരിച്ചു നല്‍കാന്‍ ഫട്‌നാവിസ് 15 മണിക്കൂര്‍ സമയമെടുത്തെന്നും ഫണ്ട് സംരക്ഷിക്കാന്‍ ബി ജെ പി നടത്തിയ നാടകമാണ് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.

ഹെഗ്‌ഡെയുടെ വെളിപ്പെടുത്തല്‍ വലിയ
വാദമായതിനെ തുടര്‍ന്നാണ് പ്രതികരണവുമായി ഫഡ്‌നാവിസ് രംഗത്തെത്തിയത്.

 

Latest