Connect with us

Kerala

കെ പി സി സി ഭാരവാഹിത്വം: ജംബോ പട്ടികയില്‍ അതൃപ്തിയുമായി മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | പുതിയ കെ പി സി സി ഭാരവാഹിത്വത്തിനായി എ, ഐ ഗ്രൂപ്പുകളും മറ്റ് നേതാക്കളും വലിയ പട്ടിക നല്‍കിയതില്‍ കടുത്ത അതൃപ്തിയുമായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. പാര്‍ട്ടിയെ നയിക്കാന്‍ ജനപ്രതിനിധികള്‍ വേണ്ടെന്നാണ് തന്റെ അഭിപ്രായം. എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും മണ്ഡലത്തില്‍ തന്നെ കേന്ദ്രീകരിക്കാന്‍ സമയം തികയാത്ത അവസ്ഥയാണ്. ഭാരവാഹികളായാല്‍ അവര്‍ക്ക് തിരഞ്ഞെടുപ്പിലും മറ്റും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാകില്ല. ഒരു വലിയ ആള്‍കൂട്ടമല്ല കെ പി സി സിക്ക് വേണ്ടത്. ശക്തമായ നേതൃത്വമാണ്. നേതാക്കളില്‍ നിന്ന് ലഭിച്ച ലിസ്റ്റും ഇക്കാര്യത്തില്‍ തന്റെ അഭിപ്രായവും പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ തന്നെ ഒരു തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കാര്യക്ഷമമായി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ സാധിക്കുന്ന നേതൃത്വമാണ് കെ പി സി സിക്ക് ആവശ്യം. തനിക്കു ലഭിച്ച ലിസ്റ്റില്‍ ഓരോ ഭാരവാഹിയെയും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. എന്തായിരിക്കണം കമ്മിറ്റിയുടെ ഘടന എന്നതിനെക്കുറിച്ചും നിലപാട് അറിയിച്ചിട്ടുണ്ട്.

പല നേതാക്കള്‍ക്കും പല താല്‍പര്യങ്ങളുണ്ടാകും. എന്നാല്‍ തന്റെ താത്പര്യം ശക്തമായ നേതൃത്വമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Latest