National
മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് വീണ്ടും അടി വരുന്നു; പ്രമുഖ നേതാവ് പങ്കജ മുണ്ഡെ ശിവസേനയിലേക്ക്
മുംബൈ | മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാറുണ്ടക്കാന്‍ കഴിയാതെ പോയിരുന്ന ബി ജെ പിക്ക് ഈ നാണക്കേട് മാറുന്നതിന് മുമ്പേ മറ്റൊരു തിരിച്ചടികൂടി വരുന്നു. മഹാരാഷ്ട്രയിലെ പ്രധാന നേതാവും മുന്‍മന്ത്രിയുമായ പങ്കജ മുണ്ഡെ ബി ജെ പിവിട്ട് ശിവസേനയില്‍ ചേര്‍ന്നേക്കും. ബി ജെ പിയുടെ മുന്‍ ദേശീയ നേതാവ് ഗോപിനാഥ് മുണ്ഡെയുടെ മകളാണ് പങ്കജ.
മഹാരാഷ്ട്രയുടെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭാവി നടപടികളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് പങ്കജ മുണ്ഡെ ഫേസ്ബുക്കില്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് ബി ജെ പിയമുായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളും പങ്കജ നീക്കം ചെയ്തു. പാര്‍ട്ടി വടുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെങ്കിലും അടുത്ത് നില്‍ക്കുന്നവര്‍ക്കെല്ലാം പങ്കജ മണ്ഡെ ഇത് സംബന്ധിച്ച സൂചന ല്കിയതായാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പങ്കജ മുണ്ഡ ബി ജെ പി വിടാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. തന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ നിന്ന് ബി ജെ പിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളും നീക്കിയിട്ടുണ്ട്. ഈ മാസം 12ന് വലിയ ഒരു പ്രഖ്യാപനം നടത്തുമെന്ന് പങ്കജ വെളിപ്പെടുത്തി കഴിഞ്ഞു. പങ്കജയുടെ പിതാവും അന്തരിച്ച ബി ജെ പി ദേശീയ നേതാവുമായിരുന്ന ഗോപിനാഥ് മുണ്ഡെയുടെ ജന്മദിനാമാണ് ഈ മാസം 12. അന്ന് ഒരു റാലി നടത്തുമെന്നും തന്നെ അനുകൂബലികള് റാലിയില്‍ പങ്കെടുക്കുമെന്നും പങ്കജ നേരത്തെ അറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര നിയമസഭയിലെ 12 ബി ജെ പി എം എല്‍ എമാര്‍ പങ്കജക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ന്യായീകരിക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്ത ഇന്ന് ശിവസേന മുഖപത്രമായ സാംനയിലുണ്ട്. ത്രികക്ഷി സര്‍ക്കാറിനുള്ളത് 170 എം എല്‍ എമാരുടെ പിന്തുണയാണെങ്കിലും ഉടന്‍ തന്നെ ഇത് 182ല്‍ എത്തുമെന്ന് സാംന പറയുന്നു.
മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷ സ്ഥാനത്തിനായി പങ്കജ മുണ്ഡെ ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ദേവേന്ദ്ര ഫഡ്നാവിസ് പാര്‍ട്ടി നിയന്ത്രണം കൈക്കലാക്കിയതായാണ് റിപ്പോര്‍ട്ട്. ഒന്നെങ്കില്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരപിഗണിക്കണമെന്നാണ് പങ്കജയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ നിലവിലെ സാഹച്രയത്തില്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ മാറ്റത്തിന് അവര്‍ തയ്യാറാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പര്ലി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പങ്കജ തന്റെ ബന്ധുവായ എന്‍ സി പി നേതാവ് ദനഞ്ജയ്് മുണ്ഡെയോട് തോല്‍ക്കുകയായിരുന്നു. തന്റെ തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ പാലം വലിച്ചതായും പങ്കജക്ക് ആരോപണമുണ്ട്.