Connect with us

National

മുന്‍കൂട്ടി അറിയിച്ചാല്‍ നീറ്റ് പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി |  അടുത്ത വര്‍ഷം മുതല്‍അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ “നീറ്റി”ന് ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് അനുമതി. എന്നാല്‍ ഇങ്ങനെ വരുന്നത് മുന്‍കൂട്ടി അധികൃതരില്‍ നിന്ന് അനുമതി വാങ്ങണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നീറ്റ് പരീക്ഷക്ക് എത്തുന്ന കുട്ടികളുടെ ശിരോവസ്ത്രം അയിപ്പിക്കുന്നത് ഓരോ വര്‍ഷവും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അധികൃതരുടെ കര്‍ശന വലിക്കിനാല്‍ പല കുട്ടികളും പരീക്ഷ എഴുതാതെ മടങ്ങുന്ന സംഭവവുമാണ്ടായിരുന്നു.

പുതിയ ഉത്തരവ് പ്രകാരം ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ പറയുന്നു.