Connect with us

National

കര്‍ണാടക ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസ്; ജെ ഡി എസുമായി സഖ്യത്തിനും തയ്യാര്‍

Published

|

Last Updated

ബെംഗളൂരു| കര്‍ണാടകയില്‍ ഉപതിരഞ്ഞെുപ്പുകളില്‍ മികച്ച വിജയം കരസ്ഥമാക്കി ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്ത്. 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. കോണ്‍ഗ്രസിന്റേയും ജെ ഡി എസിന്റേയും എം എല്‍ എമാര്‍ കാലുവാരി ബി ജെ പി പക്ഷം ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനാല്‍ ജനവികരം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ യെദ്യൂരപ്പ സര്‍ക്കാറിന് 15ല്‍ ആറ് മണ്ഡലങ്ങളിലെങ്കിലും ജയം അനിവാര്യമാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ പകരം സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. നേരത്തെയുണ്ടായിരുന്നത് പോലെ ജെ ഡി എസുമായി വീണ്ടും സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര പറഞ്ഞു.

അതേസമയം 15 ല്‍ 12 സീറ്റുകളില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു. അധികാരത്തില്‍ കോണ്‍ഗ്രസ് തിരിച്ചെത്തും. ഭൂരിഭക്ഷമില്ലെങ്കില്‍ ജെ ഡി എസിനൊപ്പം ചേരും. 11 സീറ്റുകളിലെങ്കിലും വിജയിച്ചുകഴിഞ്ഞാല്‍ ഡെഡി എസ് പിന്തുണയോടെ സര്‍ക്കാറുണ്ടാക്കിയിരിക്കുമെന്ന് കോണ്‍ഗ്രസ് എം പി ബി കെ ഹരിപ്രസാദും പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ജെ ഡി എസ് അധ്യക്ഷന്‍ ദേവഗൗഡ നേരത്തെ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസ് നിലപാട് കൂടി പരിഗണിച്ചാവും സഖ്യത്തില്‍ തീരുമാനമാകുകയെന്നാണ് ദേവഗൗഡ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. കര്ഞണാടകയില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കര്‍ണാടകയിലും കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത്.

---- facebook comment plugin here -----

Latest