Connect with us

National

കാമുകനോട് മുഖത്തടിയേറ്റ യുവതി തത്ക്ഷണം കുഴഞ്ഞ് വീണ് മരിച്ചു

Published

|

Last Updated

മുംബൈ |  കാമുകനോട് മുഖത്തടിയേറ്റ 35കാരി കുഴഞ്ഞു വീണ് മരിച്ചു. കഴിഞ്ഞ ദിവസം മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം.രാജു പൂജാരി യെല്ലപ്പ എന്നയാളുടെ അടിയേറ്റ് സീത പ്രധാന്‍ എന്ന യുവതിയാണ് മരിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവതി. ഇത്കണ്ട രാജു പൂജാരി യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ ഉടന്‍ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിനെതിരെ പോലീസ് കേസെടുത്തി.

 

Latest