Connect with us

Gulf

പ്രവാസികള്‍ക്ക് ആഘോഷരാവ് തീര്‍ത്ത് നവയുഗം ശിശിരോത്സവം ദമ്മാമില്‍ അരങ്ങേറി

Published

|

Last Updated

ദമ്മാം: ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിയ്ക്കുന്നതെന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, മുന്‍ എം എല്‍ എ യുമായ സത്യന്‍ മൊകേരി ആരോപിച്ചു. നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ശിശിരോത്സവം 2019ന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ദമ്മാം ഫൈസലിയയിലെ പാരീസ് ഹാളില്‍ വിവിധ മത്സര പരിപാടികളോടെയാണ് ശിശിരോത്സവത്തിന് തുടക്കമായത്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ്, പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ് മത്സരങ്ങളും, വനിതകള്‍ക്കായി നല്ല പായസം, മൈലാഞ്ചി എന്നീ മത്സരങ്ങളും ഫുഡ് ഫെസ്റ്റിവല്‍, പ്രവാസി ചിത്രകാരുടെ ചിത്രപ്രദര്‍ശനം, പ്രവാസി എഴുത്തുകാരുടെ പുസ്തകപ്രദര്‍ശനവും , മെഡിക്കല്‍ ക്യാമ്പ്, നോര്‍ക്ക, പ്രവാസി ക്ഷേമനിധി, പ്രവാസി പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്‌ക്ക് ,പ്രവാസി കലാകാരന്മാരുടെ സംഗീത, നൃത്ത, ഹാസ്യ, അഭിനയ കലാപ്രകടനങ്ങള്‍ അടങ്ങിയ കലാസന്ധ്യ ആരംഭിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ നൂറോളം കലാകാരന്മാര്‍ ശിശിരോത്സവ വേദിയില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചു.

ജമാല്‍ വില്യാപ്പള്ളി ഇ.ചന്ദ്രശേഖരന്‍ നായര്‍ അനുസ്മരണവും , എം.എ.വാഹിദ് കാര്യറ, നവയുഗം നടത്തുന്ന പ്രവാസി പുനരധിവാസ പദ്ധതിയെക്കുറിച്ച് വിശദീകരണം നല്‍കി.

നവയുഗം സാംസ്‌ക്കാരികവേദിയുടെ ഇ.ചന്ദ്രശേഖരന്‍ നായര്‍ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം, സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌ക്കാരികരംഗത്തെ ശ്രദ്ധേയവ്യക്തിത്വമായ ശ്രീമാന്‍. ടി.സി.ഷാജിക്കും,കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മമ്മു മാസ്റ്റര്‍ (വിദ്യാഭ്യാസം), നിഹാല്‍ മുഹമ്മദ് (ആതുരസേവനം), ജോളി ലോനപ്പന്‍ (ചലച്ചിത്രം), സതീഷ് കുമാര്‍ (കലാസാംസ്‌ക്കാരികം), ഹമീദ് വടകര (നിയമസഹായം), അഹമ്മദ് യാസിന്‍ (ജീവകാരുണ്യം) എന്നിവര്‍ക്കും ,നവയുഗം ഭാരവാഹികളായ ഉണ്ണി പൂചെടിയല്‍, സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ക്കും, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഷാജി മതിലകം, മഞ്ചു മണിക്കുട്ടന്‍, ഷിബുകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി എന്നിവര്‍ക്കും സത്യന്‍ മൊകേരി നവയുഗത്തിന്റെ ആദരവ് സമ്മാനിച്ചു.

പവനന്‍ മൂലയ്ക്കല്‍ (നവോദയ), ഒ.നജീബ് (ഒ.ഐ.സി.സി), അലികുട്ടി ഒളവട്ടൂര്‍ (കെ.എം.സി.സി), ഹനീഫ അറബി (ഐ.എം.സി.സി), എം.ജി.മനോജ് (നവയുഗം ജുബൈല്‍), അഷറഫ് ആളത്ത് (മീഡിയ ഫോറം) ഇന്ത്യന്‍ സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റി മെമ്പര്‍ നസീമ മുനീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു

ഷാജി മതിലകം സ്വാഗതവും, ശ്രീകുമാര്‍ വെള്ളല്ലൂര്‍ നന്ദിയും പറഞ്ഞു