Connect with us

National

നവംബറില്‍ ജി എസ് ടി ഇനത്തില്‍ വര്‍ധന; പിരിച്ചെടുത്തത് 1,03,492 കോടി

Published

|

Last Updated

ന്യൂഡല്‍ഹി| സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ജി എസ് ടി പിരിവില്‍ വര്‍ധനയെന്ന് കണക്കുകള്‍. 1,03,492 കോടിയാണ് നവംബറിലെ ജി എസ് ടി പിരിവ്. കഴിഞ്ഞ മൂന്ന് മാസവും ജി എസ് ടി പിരിവ് ഒരു ലക്ഷം കോടിയിലെത്തിയിരുന്നില്ല.
19,592 കോടിയാണ് സി ജി എസ് ടിയായി പിരിച്ചെടുത്തത് എസ് ജി എസ് ടി 27,144 കോടിയും ഐ ജി എസ് ടി 49,028 കോടിയും പിരിച്ചെടുത്തു. 7,727 കോടിയാണ് ആകെ പിരിച്ചെടുത്ത സെസ്.

കഴിഞ്ഞ രണ്ട് മാസവും നെഗറ്റീവ് വളര്‍ച്ചായാണ് ജി എസ് ടി പിരവിലുണ്ടായിരുന്നത്. എന്നാല്‍, നവംബറില്‍ ഇത് ആറ് ശതമാനമായി വര്‍ധിച്ചു. ഒക്‌ടോബറില്‍ 95,380 കോടിയായിരുന്നു ജി എസ് ടി പിരിവ്. സെപ്റ്റംബറില്‍ 91,916 കോടിയിലെത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന വാര്‍ത്തകള്‍ക്കിടെ ജിഎസ്ടിയിലുണ്ടായ വര്‍ധനവ് കേന്ദ്ര സര്‍ക്കാറിന് ഏറെ ആശ്വാസം പകരുന്നതാണ്.