Connect with us

Kerala

നിര്‍ത്താത്ത വാഹനങ്ങളെ പിന്തുടരരുത്; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

Published

|

Last Updated

തിരുവനന്തപുരം | ഇരു ചക്ര വാഹനങ്ങളില്‍ പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് പരിശോധന കര്‍ശനമാക്കിയിരിക്കെ വാഹന പരിശോധന സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി . കൊല്ലത്ത് വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികന് പരുക്കേറ്റതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം. മറവിലും തിരിവിലും വാഹനപരിശോധന പാടില്ലെന്ന് ഡി ജി പിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

എസ് ഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തേണ്ടത്, പരിശോധന പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തണം, നിര്‍ത്താത്ത വാഹനങ്ങളെ പിന്തുടരുത്, ദേഹപരിശോധന പാടില്ല തുടങ്ങിയവയാണ് പ്രധാനനിര്‍ദേശങ്ങള്‍. വാഹനപരിശോധനക്കിടെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ജില്ലാ പോലീസ് മേധാവിക്കായിരിക്കും ഉത്തരവാദിത്തമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തി പോലീസ് ഹെല്‍മറ്റ് വേട്ട നടത്തിയത് വിവാദമായിരുന്നു

Latest