Connect with us

National

മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; 24കാരന്‍ പിടിയില്‍

Published

|

Last Updated

ഡല്‍ഹി| സാമ്പത്തിക തര്‍ത്തക്കിനൊടുവില്‍ അമ്പത്തിയഞ്ച്കാരിയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചുകൊന്നു. സംഭവത്തില്‍ സ്ത്രീയുടെ അയല്‍വാസിയായ 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സ്ത്രീയുടെ വീട്ടില്‍ വച്ച് വെള്ളിയാഴ്ച രാത്രിയാണ് ധര്‍മ്മരാജ് കൃത്യം നടത്തിയത്. സിസിടിവി ക്യാമറ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

ഗുലാബി ബാഗിലെ വീട്ടില്‍ ഒരു ചായക്കട നടത്തിവരികയായിരുന്നു സ്ത്രീ. രാവിലെ ചായകുടിക്കാനെത്തിയ ആള്‍ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസെത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു.

ധര്‍മ്മരാജ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി സ്ത്രീക്കൊപ്പമാണ് ധര്‍മ്മരാജ് ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച പണത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെത്തുടര്‍ന്ന് രാത്രിയില്‍ സ്ത്രീയുടെ വീട് തകര്‍ക്കുകയും ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.