ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

Posted on: November 30, 2019 1:45 pm | Last updated: November 30, 2019 at 3:20 pm

കോട്ടക്കല്‍ | മലപ്പുറം കാടാമ്പുഴ പത്തായക്കല്ലില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇന്ന് ഉച്ചക്ക് 12.15ഓടെയാണ് അപകടം. ക്വാറി പ്രവര്‍ത്തനത്തിനിടെയാണ് അപകടം. ചെങ്കല്ലും മണ്ണും പെട്ടന്ന് അടര്‍ന്നു വീണതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇരുവരും അപകടസ്ഥലത്ത വെച്ച് തന്നെ മരണപ്പെട്ടു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.