Connect with us

National

നെഹ്‌റു കുടുംബത്തിന്റെ എസ് പി ജി സുരക്ഷ പിന്‍വലിച്ചതിനെതിരെ ശിവസേന

Published

|

Last Updated

മുംബൈ | കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും എസ് പി ജി സുരക്ഷ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്രയിലെ പുതിയ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ഒരാള്‍ മറ്റൊരാളുടെ ജീവന്‍കൊണ്ട് കളിക്കരുത്. ഡല്‍ഹിയാണെങ്കിലും മഹാരാഷ്ട്രയിലാണെങ്കിലും രാഷ്ട്രയക്കാര്‍ സുരക്ഷിതരായിരിക്കണം. ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നും ശിവസേന മുഖപത്രമായ സാംനയിലൂടെ അറിയിച്ചു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ സുരക്ഷ ഉപേക്ഷിക്കാന്‍ തയ്യാറല്ല, ബുള്ളറ്റ് പ്രൂഫ് കാറുകളുടെ പ്രാധാന്യം കൂടിവരുന്നു. ഇതിനര്‍ഥം നെഹ്‌റു കുടുംബത്തിന്റെ സുരക്ഷ നീക്കം ചെയ്തതില്‍ ഉയരുന്ന ആശങ്ക ശരിയാണെന്നാണ്. ഉപയോഗിച്ച കാറുകള്‍ അവരുടെ സുരക്ഷക്കായി അയക്കുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യം തന്നെയാണ്. ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട് എന്നതിനാല്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഇടപെടണമെന്നും സാംന ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest