Connect with us

Kerala

മരട് ഫ്ളാറ്റ്‌ പൊളിക്കുന്നതിനെതിരെ തിരുത്തല്‍ ഹരജിയുമായി ഫ്ളാറ്റ്‌ നിര്‍മാതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫഌറ്റുകള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ തിരുത്തല്‍ ഹരജിയുമായി ഫഌറ്റ് നിര്‍മാതാക്കള്‍. ജയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫഌറ്റുകളുടെ നിര്‍മാതാക്കളാണ് ഹരജി നല്‍കിയത്. ഫഌറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നീതിയുക്തമല്ലെന്നും പൊളിക്ക്ുന്നത് ദേശീയനഷ്ടമാണെന്നും ഹരജിയില്‍ പറയുന്നു.

2018ല്‍ കേരളത്തില്‍ ഉണ്ടായ മഹാ പ്രളയത്തിന് കാരണം മരടിലെ തീരദേശ നിയമങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള നിര്‍മാണമാണെന്ന സുപ്രീം കോടതി ഉത്തരവിലെ പരാമര്‍ശം തെറ്റാണെന്ന് ഹരജിയില്‍ പറയുന്നു. 2018 ഓഗസ്റ്റ് 14 ന് മുമ്പ് തന്നെ കേരളത്തിലെ അണകെട്ടുകള്‍ നിറഞ്ഞിരുന്നു. ഓഗസ്റ്റ് 14 16 തീയ്യതികളില്‍ ഉണ്ടായ കനത്ത മഴയില്‍ കൂടുതല്‍ ജലം അണക്കെട്ടുകളില്‍ എത്തിയതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ചു.പെട്ടെന്ന് ജലം തുറന്ന് വിട്ടതാണ് പ്രളയത്തിന് ഒരു കാരണം ആയത്. സംസ്ഥാനത്തെ 79 അണക്കെട്ടുകള്‍ ഫലപ്രദം ആയി ഉപയോഗിക്കാത്തതും, കനത്ത മഴയും ആണ് പ്രളയത്തിന് കാരണം ആയത് എന്ന് കേരള ഹൈക്കോടതിയില്‍ അമിക്കസ് ക്യുറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട് എന്നും ഇവര്‍ ഹരജിയില്‍ പറഞ്ഞു.

മരടിലെ തീരദേശ നിയമലംഘനം പഠിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി നിക്ഷ്പക്ഷമായ അന്വേഷണം നടത്തിയിട്ടില്ല. കോടതിയുടെ അനുമതി ഇല്ലാതെ ആണ് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമിതിയില്‍ നിന്ന് വിട്ട് നിന്നത്. പലപ്പോഴും കോറം പോലും തികയാതെ ആണ് സമിതി യോഗം ചേര്‍ന്നത്. ഫഌറ്റുകള്‍ നിലനില്‍ക്കുന്ന സ്ഥലം സി ആര്‍ ഇസഡിന്റെ ഏത് മേഖലയില്‍ ആണെന്ന് പോലും വിദഗ്ദ്ധ സമിതി പരിശോധിച്ചില്ലെന്നും ഹരജിയിലുണ്ട്. നേരത്തെ ഫഌറ്റ് ഉടമകളും സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.