Connect with us

Ongoing News

അഷ്ടപതിയില്‍ ശിവപ്രിയക്ക് എ ഗ്രേഡ്

Published

|

Last Updated

കാഞ്ഞങ്ങാട് | അഷ്ടപതിയില്‍ എ ഗ്രേഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശിവപ്രിയ. തിരുവനന്തപുരം കിളിമാനൂര്‍ ആര്‍ ആര്‍ വി ജി എച്ച് എസ് എസിലെ പത്താംതരം വിദ്യാര്‍ഥിനിയായ ശിവപ്രിയ അഷ്ടപതിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിന് കഠിനമായ പരിശ്രമം തന്നെയാണ് നടത്തിയത്. ഏറെ അര്‍പ്പണ ബോധത്തോടെ ചെയ്യേണ്ട കലയാണ് അഷ്ടപതി. ഇതിന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമൊഴിഞ്ഞ സഹകരണം ലഭിച്ചിട്ടുണ്ടെന്ന് ശിവപ്രിയ പറഞ്ഞു.