Connect with us

Kerala

സിനിമ മേഖലയിലെ പ്രതിസന്ധി: മന്ത്രി ബാലന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി എ കെ ബാലന്റേ നേതൃത്വത്തില്‍ സിനിമ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കുന്നതിന് എതിരെ നിര്‍മാതാക്കളുടെയും തീയറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും സംഘടനകള്‍ സര്‍ക്കാരറിനെ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയത്തില്‍ സിനിമ ബന്ദ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഇവര്‍ ആലോചിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് യോഗം. വിനോദ നികുതിക്ക് പുറമെ മറ്റ് നികുതി ചുമത്തുന്നുവെന്ന് സംഘധടകര്‍ പറയുന്നു.

കൂടാതെ ഷൂട്ടിംഗ് സെറ്റുകളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാണെന്നും പല യുവാതരങ്ങളും മയക്ക്ക മരുന്നിന് അടിമകളാണെന്നുമുള്ള നിര്‍മാതാക്കളുടെ സംഘടനയുടെ ആരോപണവും യോഗം ചര്‍ച്ച ചെയ്യും. സെറ്റിലെ ലഹരി ഉപയോഗത്തിനെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച് തെളിവുകള്‍ നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടനകളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യവും മന്ത്രി ചോദിച്ചറിയുമെന്നാണ് റിപ്പോര്‍ട്ട്.