Connect with us

National

രാജ്യത്തിന്റെ ധനകമ്മി 102.4 % ശതമാനമായി വര്‍ധിച്ചെന്ന് സി ജി എ റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ ജി ഡി പി വളര്‍ച്ച 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ ധനകമ്മിയും ആശങ്കപ്പെടുത്തുന്ന രീതിയില്‍ വര്‍ധിച്ചതായി സി ജി എ (കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്) റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ഒരു വര്‍ഷത്തേക്കുള്ള ധനകമ്മി പരിധി ഇതിനകം മറികടന്നതായും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ രാജ്യത്തിന്റെ ധനക്കമ്മി 102.4% ആണെന്നും സി ജി എ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ധനക്കമ്മി 7.2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.48 ലക്ഷം കോടി രൂപയായിരുന്നു.

രാജ്യത്തെ ചെലവും വരുമാനവും തമ്മിലുള്ള അന്തരം 2019 ഒക്ടോബര്‍ 31 വരെ 7,20,445 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ 201819 ബജറ്റ് എസ്റ്റിമേറ്റിന്റെ 103.9% ആയിരുന്നു കമ്മി.

മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 3.3 ശതമാനമായി കമ്മി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 7.03 ലക്ഷം കോടി രൂപയായി സര്‍ക്കാര്‍ കണക്കാക്കിയിരുന്നു. രാജ്യത്തെ സാമ്പത്തിക മേഖലയിലെ തകര്‍ച്ച യാഥാര്‍ഥ്യമാണെന്ന് വിദഗ്ദര്‍ പറയുന്നു. സര്‍ക്ാര്‍ ഇതര മേഖലകള്‍ തകര്‍ച്ചയിലാണ്. ജനങ്ങളുടെ വരുമാനത്തില്‍ പ്രശ്‌നങ്ങളുണ്ട്. ധനവിനിയോഗത്തില്‍ മാറ്റാം വരണം. പ്രശ്‌നങ്ങള്‍ മനസിലാക്കി ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുണമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

Latest