Connect with us

Ongoing News

സംസ്‌കൃതം പദ്യത്തില്‍ ഹാട്രിക്കടിച്ച് ഗോപിക

Published

|

Last Updated

കാഞ്ഞങ്ങാട് | സംസ്‌കൃതം പദ്യം ചൊല്ലല്‍ എച്ച് എസ് വിഭാഗത്തില്‍ കോഴിക്കോട് ചാത്തമംഗലം ജി വി എച്ച് എസ് എസിലെ ജെ പി ഗോപികക്ക് ഇത്തവണയും എ ഗ്രേഡ്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ഗോപിക മികവ് പുലര്‍ത്തുന്നത്. ഭാഗവതത്തിലെ പ്രഹ്ലാദ സ്തുതിയാണ് ഗോപിക അവതരിപ്പിച്ചത്.

ചാത്തമംഗലം എ യു പി എസ് സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനായ പി ജയകുമാര്‍മഞ്ജുഷ ദമ്പതികളുടെ മകളാണ്. പിതാവ് തന്നെയാണ് ഗോപികക്ക് പദ്യം ചൊല്ലലില്‍ പ്രാവീണ്യം നേടിക്കൊടുത്തത്.