Connect with us

National

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ; അസ്വസ്ഥമാക്കുന്നുവെന്ന് മന്‍മോഹന്‍ സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തിന്റെ സാമ്പത്തി വളര്‍ച്ച 45 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതില്‍ പ്രതികരിച്ച് മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍ സിംഗ്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥഅസ്വസ്ഥതയുണ്ടാക്കുന്നതും ആശങ്കയേറ്റുന്നതുമാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. 4.5 ശതമാനത്തിലേക്ക് ജി ഡി പി താഴ്ന്നത് അംഗീകരിക്കാനാവില്ല. 8.9 ശതമാനം രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ച. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയില്‍ നിന്ന് 4.5 ലേക്ക് താഴ്ന്നതില്‍ അഗാധ ആശങ്കയുളവാക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയത് ഗുണം ചെയ്തില്ലെന്നതിന്റെ തെളിവാണ് ഇപ്പോല്‍ കാണുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഏഴ് ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്. 2012-2013ന് ശേഷം ജി ഡി പി ഇത്രയും താഴ്ന്നത് ആദ്യമാണെന്നും മന്‍മോഹന്‍ പറഞ്ഞു. സമൂഹത്തില്‍ ഉയരുന്ന അവിശ്വാസവും ആത്മവിശ്വാസക്കുറവുമാണ് വളര്‍ച്ചാനിരക്കില്‍ പ്രതിഫലിക്കുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ എന്നാല്‍ സൊസൈറ്റിയുടെ പ്രതിഫലനമാണ്. നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ വിശ്വാസത്തില്‍ നിന്നും ആത്മവിശ്വാസത്തില്‍ നിന്നും മാറി ഭയത്തിലേക്കും സംഭ്രമത്തിലേക്കും മാറിയെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി.