Connect with us

Kerala

വരാണസിയിലേയും മഥുരയിലേയും പള്ളികള്‍ മുസ്ലിംങ്ങള്‍ സ്വമേധയാ വിട്ടുകൊടുക്കണം: കെ കെ മുഹമ്മദ്

Published

|

Last Updated

മംഗളൂരു |  ബാബരി മസ്ജിദിനടിയില്‍ മറ്റൊരു നിര്‍മാണമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട് നല്‍കിയ പുരാവസ്തു ഗവഷന്‍ കെ കെ മുഹമ്മദ് പുതിയ നിര്‍ദേശവുമായി രംഗത്ത്. ബാബരി മസ്ജിദിന് സമാനമായി ഹിന്ദത്വ ശക്തികള്‍ അവകാശവാദമുന്നയിക്കുന്ന വരാണസിയിലെ ഗ്യാന്‍വാപി പള്ളിയും മഥുരയിലെ കോംപ്ലക്‌സും മുസ്ലീങ്ങള്‍ സ്വമേധയാ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് മുഹമ്മദ് അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് സ്വമേധയാ വിട്ടുകൊടുക്കാനുള്ള അവസരം മുസ്ലീങ്ങള്‍ നഷ്ടപ്പെടുത്തി. മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ സ്വാധീനം കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മുഹമ്മദ് പറഞ്ഞു. മംഗളൂരു ലിറ്റ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ എക്‌സ്‌കവേറ്റിംഗ് ട്രൂത്ത് എന്ന സെഷനില്‍ ഹര്‍ഷ ഭട്ടുമായി സംസാരിക്കുകയായിരുന്നു മുഹമ്മദ്.

അയോധ്യയില്‍ സത്യം പുറത്തുകൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്തത്. ഒരു മുസ്ലിം എന്ന നിലയില്‍ സത്യം പറയാന്‍ എനിക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടായിരുന്നു. ഏറ്റവും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതം. അതുകൊണ്ടാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷമായിട്ടും മതേതര രാജ്യമായി ഇന്ത്യ നിലനില്‍ക്കുന്നത്. മുസ്ലിം രാജ്യങ്ങളിലേതുപോലെ, ഇന്ത്യയില്‍ ശ്രീരാമനെപ്പോലുള്ള ഹീറോകളെ നമ്മള്‍ ഏറ്റെടുക്കണം. ഇന്ത്യന്‍ പൈതൃകങ്ങളെ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

കാശിയിലേയും മഥുരയിലേയും പള്ളികള്‍ക്കായി അവകാശവാദം ഉന്നയിക്കുന്ന ഹിന്ദുത്വ ശക്തികള്‍ക്ക് വളം നല്‍കുന്ന ഒരു പ്രസ്താവനയാണ് കെ കെ മുഹമ്മദ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. വാരാണസിയിലെ ഗ്യാന്‍വാപി മുസ്ലിം പള്ളി കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന്‍ ജനിച്ചുവെന്ന് പറയപ്പെടുന്ന മഥുരയിലെ മുസ്ലിം പള്ളികളിന്മേലും വര്‍ഷങ്ങളായി ഹിന്ദുത്വ ശക്തികള്‍ അവകാശം ഉന്നയിക്കുന്നു. ഇനി കെ കെ മുഹമ്മദിന്റെ പ്രസ്തവനകൂടി ഏറ്റെടുത്താകും ഭാവിയിലെ ഹിന്ദു തീവ്രസംഘടനകളുടെ നീക്കങ്ങള്‍.

Latest