Connect with us

Kerala

ബി ജെ പി കളി തുടരുന്നു;ഭരണപക്ഷ എം എല്‍ എമാരെ സ്വാധിനിക്കാന്‍ ഇപ്പോഴും ശ്രമം- കെ സി വേണുഗോപാല്‍

Published

|

Last Updated

മുംബൈ |  മാഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും കുതിരക്കച്ചവട നീക്കങ്ങള്‍ ബി ജെ പി ഉപേക്ഷിച്ചിട്ടില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. എം എല്‍ എമാരെ മറുകണ്ടം ചാടിക്കാന്‍ ബി ജെ പി ഇപ്പോഴും ശ്രമിക്കുകയാണ്. പല എം എല്‍ എമാരേയും അവര്‍ ഇപ്പോഴും ബന്ധപ്പെടുന്നു. നാളെ ഉച്ചക്ക് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ലക്ഷ്യം. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ സഖ്യ സര്‍ക്കാറിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest