Connect with us

Kerala

അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം

Published

|

Last Updated

തിരുവനന്തപുരം: അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

43ഓളം കൃതികള്‍ രചിട്ടിട്ടുണ്ട്. 93ാം വയസ്സിലാണ് അക്കിത്തത്തിന് പുരസ്‌കാരം ലഭിക്കുന്നത്.2017ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. എഴുത്തച്ഛന്‍, കേന്ദ്ര സാഹിത്യ അക്കാദമി, വള്ളത്തോള്‍,ഓടക്കുഴല്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിലൊന്നാണ്. പാലക്കാട് കുമരനെല്ലൂര്‍ല സ്വദേശിയാണ് അക്കിത്തം.

ജി ശങ്കരക്കുറുപ്പാണ്ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന ആദ്യ മലയാളി.തകഴി, എസ്‌കെ പൊറ്റക്കാട്, എംടിവാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരാണ് ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയ മലയാളികള്‍.

Latest