Connect with us

Kerala

കോളജ് ഹോസ്റ്റലില്‍ കെഎസ് യു പ്രവര്‍ത്തകന് മര്‍ദനം: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. എസ്എഫ്‌ഐ നേതാവ് മഹേഷ് കെഎസ്‌യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദിക്കുന്നതിന് മുമ്പ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ നിതിന്‍ രാജ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹോസ്റ്റല്‍ മുറിയിലെത്തിയ മഹേഷ് അധിക്ഷേപിച്ച് സംസാരിക്കുകയും ഒരു കാരണവുമില്ലാതെ നിതിനെ മര്‍ദിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കെഎസ് യു പ്രവര്‍ത്തകനായി നിന്നെ വാഴിക്കില്ലെന്നും എസ്എഫ്‌ഐക്കാരനാക്കുമെന്നുമാണ് നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തുന്നത്. അതേ സമയം സംഭവത്തില്‍ എസ്എഫ്‌ഐക്ക് ബന്ധമില്ലെന്നും മഹേഷ് എസ്എഫ്‌ഐക്കാരനല്ലെന്നും എസ്എഫ്‌ഐ ജില്ലാ കമ്മറ്റി വ്യക്തമാക്കി.