Connect with us

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹരജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയായതിനാല്‍ അത് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

എന്നാല്‍, മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിന്റെ വാദം. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയാണ്. നിയമപരമായി അത് ലഭിക്കാന്‍ അവകാശമുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു. ദൃശ്യങ്ങള്‍ കൈമാറുന്നിന് ഉപാധികള്‍ വെക്കാമെന്നും ദൃശ്യങ്ങള്‍ ചോരാതിരിക്കാന്‍ വാട്ടര്‍മാര്‍ക്കിട്ട് നല്‍കിയാല്‍ മതിയെന്നും ദിലീപ് അറിയിച്ചിരുന്നു.അതേസമയം ഉപാധികളോടെ പോലും ദൃശ്യങ്ങള്‍ കൈമാറരുതെന്നാണ് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഇന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നതോടെ വിചാരണ നടപടികളിലേക്ക് പോകുന്നതിന് അന്വേഷണ സംഘത്തിനുള്ള തടസ്സം നീങ്ങിക്കിട്ടും

Latest