Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; എസ്‌ഐക്കെതിരെ പോക്‌സോ കേസ്

Published

|

Last Updated

തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെയാണ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പേരൂര്‍ക്കട പോലീസാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. എസ്‌ഐ ഒളിവിലാണ്.

Latest