Connect with us

Kerala

തിരുവനന്തപുരത്ത് നാളെ അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിക്കും

Published

|

Last Updated

തിരുവനന്തപുരം |  വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിക്കും. റിമാന്‍ഡ് പ്രതിയുടെ മോചനം ആവശ്യപ്പെട്ട് മൂന്നാം നമ്പര്‍ കോടതി മജിസ്ട്രറ്റ് ദീപ മോഹനെ തടയുകയും ചേംബറില്‍ കയറി ബഹളംവെക്കുകയും ചെയ്ത കേസിലാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കമുള്ള 12 അഭിഭാഷകര്‍ക്കെതിരെ പോലസ് കേസെടുത്തത്.

മജിസ്ട്രറ്റ് സി ജെ എമ്മിന് നല്‍കിയ പരാതി വഞ്ചിയൂര്‍ പോലീസിന് കൈമാറുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ പി ജയചന്ദ്രന്‍, സെക്രട്ടറി പാച്ചല്ലൂര്‍ രാമകൃഷ്ന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്.

 

Latest