Connect with us

Ongoing News

അറബിഗാനത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും നേട്ടമാവര്‍ത്തിച്ച് ഫസലുറഹ്മാന്‍

Published

|

Last Updated

കാഞ്ഞങ്ങാട് | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം അറബിഗാന മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജേതാവായിരിക്കുകയാണ് കണ്ണൂര്‍ മമ്പറം എച്ച് എച്ച് എസ് എസിലെ ഫസലുറഹ്മാന്‍. ഈ ഇനത്തില്‍ എ ഗ്രേഡോട് കൂടി രണ്ടാം സ്ഥാനമാണ് ഫസലുറഹ്മാന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം അറബിഗാനം, മാപ്പിളപ്പാട്ട് എന്നിവയില്‍ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനവും അറബിപദ്യം ചൊല്ലലില്‍ എ ഗ്രേഡോട് കൂടി രണ്ടാം സ്ഥാനവുമാണ് ഫസലുറഹ്മാന് ലഭിച്ചത്. ഇത്തവണ ഈ ഇനങ്ങള്‍ക്ക് പുറമെ അറബി സംഘഗാനത്തിലും ഫസലുറഹ്മാന്‍ മത്സരിക്കുന്നുണ്ട്.

എസ് എസ് എഫിന്റെ സാഹിത്യോത്സവ് ജേതാവ് കൂടിയാണ് ഫസലുറഹ്മാന്‍. 2017ലെ സാഹിത്യോത്സവില്‍ ജൂനിയര്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനവും ഇത്തവണ അറബി പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.

ഗുരുവും അമ്മാവനുമായ പി പി ഷഹ്‌വില്‍ കിണവക്കിലാണ് പരിശീലകന്‍. എല്‍ പി തലം മുതല്‍ തന്നെ ഫസലുറഹ്മാന്‍ ഗാനമാലപിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എം കെ അബ്ദുല്‍ അസീസ് – റഫീജ ദമ്പതികളുടെ മകനാണ്.

Latest