Connect with us

Ongoing News

ഹൗഫില്‍ അഹ് ല ബിലാദ്.....അറബി ഗാനത്തില്‍ മുന്ന മില്‍ഹാന്‍

Published

|

Last Updated

കാഞ്ഞങ്ങാട് | ഹൗഫില്‍ അഹ് ല ബിലാദ്…. പാടി എച്ച് എസ് വിഭാഗം അറബി ഗാനത്തില്‍ എ ഗ്രേഡ് കൊത്തിയെടുത്ത് മുന്ന മില്‍ഹാന്‍. ഇരിമ്പിളിയം എം ഇ എസ് എച്ച് എസ് എസിലെ വിദ്യാര്‍ഥിയാണ് ഈ മിടുക്കന്‍. ആദ്യമായാണ് മുന്ന സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത്. തുടര്‍ച്ചയായി എട്ടു വര്‍ഷം ഒന്നാം സ്ഥാനം നേടിയ അറബി പദ്യം, അറബി ഗാനം എന്നിവയുടെ രചയിതാവായ സിറാജുദ്ദീന്‍ എടയൂരിന്റെ വരികള്‍ തന്നെയാണ് മുന്ന ആലപിച്ചത്. ലോകത്ത് സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമായ ആപത്തുകളെ കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. അലിബാബ കാരക്കുന്നാണ് പരിശീലകന്‍.

കൈരളി ചാനലിന്റെ കുട്ടിപ്പട്ടുറുമാലില്‍ പങ്കെടുത്തിട്ടുള്ള മുന്ന ആദി ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത പന്ത് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മലപ്പുറം വളാഞ്ചേരിയിലെ തോട്ടാമ്പുറത്ത് സലിം-റംല ദമ്പതികളുടെ മകനാണ്. കലാ കുടുംബത്തില്‍ നിന്നാണ് മുന്നയുടെ വരവ്. സഹോദരി ഹെന്ന മെഹ്ജബിന്‍ അറബിക് പദ്യം ചൊല്ലലിലും അറബിക് സംഘഗാനത്തിലും തുടര്‍ച്ചയായി മൂന്നു വര്‍ഷം എ ഗ്രേഡ് നേടിയിട്ടുണ്ട്.

Latest