പാര്‍ക്കിംഗിന് വിപുലമായ ക്രമീകരണം

Posted on: November 28, 2019 12:04 pm | Last updated: November 28, 2019 at 3:09 pm

കാഞ്ഞങ്ങാട്: സ്‌കൂള്‍ കലോത്സവ വേദികളിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് വിപുലമായ പാര്‍ക്കിംഗ് സൗകര്യം. ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പിനു സമീപത്തെ പഴയ റോട്ടറി ക്ലബ് പാര്‍ക്കിംഗ് ഏരിയ, രാജാസ് ഹോസ്റ്റല്‍ ഗ്രൗണ്ട്, കോണ്‍വെന്റ് ജംഗ്ഷന്‍ മുതല്‍ പട്ടേന റോഡ് വരെയുമാണ് പാര്‍ക്കിംഗ് ഒരുക്കിയിട്ടുള്ളത്.

നാലുചക്ര വാഹനങ്ങള്‍ കൊട്ടുമ്പുറം ഒമേഗ ടൂറിസ്റ്റ് ഹോമിനു സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും റെയില്‍വേ സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തും കിഴക്കു ഭാഗത്തുമുള്ള ഏരിയയിലും പരിപ്പുവട വിഭവശാലക്കു സമീപവും തളി ക്ഷേത്രത്തിനു മുന്‍വശത്തുള്ള പാലസ് ഗ്രൗണ്ടിലുമായി നിര്‍ത്തിയിടണം.