Connect with us

Kerala

വടകരയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; പെട്രോള്‍ ചോര്‍ന്നു

Published

|

Last Updated

കോഴിക്കോട് | കണ്ണൂര്‍- കോഴിക്കോട് ദേശീയപാതയില്‍ വടകരയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. പെട്രോള്‍ ചോര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വടകര ആശ ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. വടകരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും അഗ്നിശമന യൂണിറ്റുകളെത്തി മണിക്കൂറുകളുടെ ശ്രമഫലമായി സ്ഥിതി നിയന്ത്രണ വിധേയമാക്കി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

 

Latest