Connect with us

National

കാവി മായും; 2021ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും- തരുണ്‍ ഗോഗോയ്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് ബി ജെ പിയുടെ ജനപ്രീതി കുറഞ്ഞുവരുകയാണെന്നും 2021ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും മുന്‍ അസം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയ്. മഹാരാഷ്ട്രയിലെ ഭരണതകര്‍ച്ച ബി ജെ പിയുടെ അന്ത്യത്തെയാണ് അടയാളപ്പെടുത്തുന്നത്. സ്വന്തം തെറ്റുകളാല്‍ ബി ജെ പിയുടെ നല്ലദിനങ്ങള്‍ കുറഞ്ഞുവരുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതാണ് അവരുടെ പ്രതിസന്ധി ഏറ്റുക. അടുത്തിടെ മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന തിരഞ്ഞെടുപ്പില്‍ ഇത് പ്രകടമാണ്. വഞ്ചിക്കപ്പെട്ടെന്ന് ജനം മനസ്സിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ ഒരു അവസരം കൂടി നല്‍കി. എന്നാല്‍ പ്രധാനമന്ത്രിയും അമിത് ഷായും അവരെ വഞ്ചിക്കുകയാണെന്നും തരുണ്‍ ഗോഗോയ് കുറ്റപ്പെടുത്തി. സാധാരണക്കാരുടെ ക്ഷേമത്തില്‍ ബി ജെ പിക്ക് പ്രതിബദ്ധതയില്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. അധികാരത്തില്‍ തുടരാന്‍ ബി ജെ പി വളരെയധികം ആഗ്രഹിക്കുന്നു, അത് മഹാരാഷ്ട്രയില്‍ പ്രകടമായിരുന്നുവെന്നും തരുണ്‍ ഗോഗോയ് പറഞ്ഞു.