Connect with us

National

മഹാരാഷ്ട്ര: ത്രികക്ഷി സര്‍ക്കാറിനെ പിന്തുണച്ചു കത്ത് നല്‍കിയിട്ടില്ലെന്ന് സിപിഎം എംഎല്‍എ

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാരിനെ പിന്തുണച്ചു കത്തു നല്‍കിയെന്ന വാര്‍ത്തകള്‍ സിപിഎം എംഎല്‍എ വിനോദ് നിക്കോളെ നിഷേധിച്ചു. കത്ത് ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഗവര്‍ണറുടെ കത്തില്‍ സിപിഎമ്മിന്റെ പേര് എങ്ങനെ വന്നു എന്നറിയില്ലെന്നും വിനോദ് നിക്കോളെ പറഞ്ഞു. എന്നാല്‍ പുതിയ സര്‍ക്കാറിനോടു സിപിഎമ്മിനു വിരോധമില്ലെന്നും വിനോദ് നിക്കോളെ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ദഹാനു മണ്ഡലത്തിലെ എംഎല്‍എയാണു വിനോദ് നിക്കോളെ. സംസ്ഥാനത്ത് ആകെ ഒരു എംഎല്‍എയാണ് സിപിഎമ്മിനുള്ളത്. വടാ പാവ് കച്ചവടക്കാരനായിരുന്ന വിനോദ്, മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും കുറഞ്ഞ സമ്പത്തുള്ള എംഎല്‍എയുമാണ്.
മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടത്. എന്നാല്‍, ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യത്തിന് 162 അംഗങ്ങളുടെ പിന്തുണയുണ്ട്. സിപിഎമ്മിന്റെ പിന്തുണ കൂടെ ആകുമ്പോള്‍ 163 പേരുടെ അംഗബലമാകും.

Latest