Connect with us

Kerala

കനകമല ഈസില്‍ കേസില്‍ ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവ്

Published

|

Last Updated

കൊച്ചി |  ഭീകര സംഘടനയായ ഈസിലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നെന്ന എന്‍ ഐ എ കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ. രണ്ടാം പ്രതി ചേലക്കര സ്വദേശി ടി സ്വാലിഹിന് 10 വര്‍ഷവുംമൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി
റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയുമാണ് വിധിച്ചിട്ടുണ്ട്. നാലാം പ്രതി എന്‍ കെ റാശിദിന് പിഴയടച്ച് മോചിതനാകാമെന്നും കോടതി ഉത്തരവിലുണ്ട്.
എന്‍ ഐ എ ത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.

കേസില്‍ ആറ് പേരെ കുറ്റക്കാരായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വര്‍ഷവും തിരൂര്‍ സ്വദേശി സഫ്‌വാന് എട്ട് വര്‍ഷവും കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയ്‌നൂദീന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്.

കൃത്യമായ തെളിവുകള്‍ ഇല്ലാതിനാല്‍ ആറാം പ്രതി കുറ്റ്യാടി സ്വദേശി എന്‍ കെ ജാസിമിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.

 

---- facebook comment plugin here -----

Latest