Connect with us

Kerala

പെരുമ്പാവൂരില്‍ കടവരാന്തയില്‍ കൊല്ലപ്പെട്ടത് മലയാളി യുവതി: അസം സ്വദേശി കസ്റ്റഡയില്‍

Published

|

Last Updated

പെരുമ്പാവൂര്‍ |  എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ കടക്ക് മുന്നില്‍ മലയാളി യുവതി തലക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി ദീപ (42)യാണ് മരിച്ചത്. സംഭവത്തില്‍ ഇവിടെ ജോലിക്കെത്തിയ അസം സ്വദേശി ഉമര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കടകളിലെ സി സി ടി വി ദൃങ്ങള്‍ തകര്‍ത്താണ് കൊലപതാകം നടന്നത്.

ഇന്നലെ രാത്രി ഒരു മണിയോടെ പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കടവരാന്തയിലാണ് സംഭവം. ദീപയും ഉമര്‍ അലിയും ഇതുവഴി നടന്നുപോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തൂമ്പ ഉപയോഗിച്ച് ദീപയെ ഉമര്‍ അലി തലക്ക് അടിച്ച് കൊന്നതായാണ് പോലീസ് പറയുന്നത്. സമീപത്തെ സി സി ടി വിയില്‍ ദൃശ്യം പതിഞ്ഞെന്ന് ബോധ്യമായ പ്രതി ഇത് തല്ലിതകര്‍ത്തു. എന്നാല്‍ തൊട്ടടുത്തുള്ള ഒരു ഹോട്ടലിലെ സി സി ടിവിയില്‍ പ്രതി ഉമര്‍ അലിയെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

 

Latest