Connect with us

Gulf

സഊദി കിരീടാവകാശി ബുധനാഴ്ച യു എ ഇ യില്‍

Published

|

Last Updated

ദമാം : സഊദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബുധനാഴ്ച യുഎഇ സന്ദര്‍ശിക്കും .തലസ്ഥാനമായ അബൂദാബിയിലെത്തുന്ന കിരീടാവകാശി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തും.കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സമീപകാല പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തും.

സന്ദര്‍ശനത്തിന്റെ ഭാഗമായി ദുബൈയില്‍ അടുത്ത വര്ഷം നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ന്റെ സഊദി അറേബ്യയുടെ പവലിയന്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. കഴിഞ്ഞ ഏപ്രിലില്‍ സഊദിഅറേയുടെ പവലിയന്‍ മാതൃക പുറത്തിറക്കിയിരുന്നു എക്‌സ്‌പോയിലെ പവലിയന്റെ വലുപ്പത്തില്‍ ഇത് രണ്ടാം സ്ഥാനത്താണ് സഊദിയുടെ പവലിയന്‍ സ്ഥാനം.2018 നവംബറിലാണ് കിരീടാവകാശി അവസാനമായി യുഎഇ സന്ദര്‍ശിച്ചത്.

Latest