Connect with us

Kerala

മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ മടങ്ങുന്നു; കോടതി അലക്ഷ്യ ഹരജി നല്‍കും: തൃപ്തി ദേശായി

Published

|

Last Updated

കൊച്ചി: ശബരിമല ദര്‍ശനത്തിനായി സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങി. ഇപ്പോള്‍ മടങ്ങുന്നുവെന്നും ശബരിമല ദര്‍ശനത്തിനായി വീണ്ടും വരുമെന്നും തൃപ്തി പറഞ്ഞു. ദര്‍ശനത്തിനു ശ്രമിച്ചാല്‍ ആക്രമണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. മറ്റു മാര്‍ഗങ്ങളില്ലാതെയാണ് മടങ്ങുന്നതെന്നും പോലീസ് സംരക്ഷണം നല്‍കാത്തതിനെതിരെ കോടതി അലക്ഷ്യ ഹരജി നല്‍കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

രാവിലെ ശബരിമലയില്‍ പോകാന്‍ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാന്‍ സാധ്യമല്ലെന്നു പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് നേരത്തെ മടങ്ങിപ്പോകാമെന്നു തൃപ്തി ദേശായി നിലപാട് എടുത്തിരുന്നു. രാത്രി 12.20നുള്ള വിമാനത്തില്‍ മടങ്ങുമെന്ന് അറിയച്ചതിനെ തുടര്‍ന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. പിന്നീട് പോലീസുമായി നടത്തി അവസാനവട്ട ചര്‍ച്ചയിലാണ് മടങ്ങിപോകാന്‍ തീരുമാനിച്ചത്.