Connect with us

National

മഹാരാഷ്ട്രയില്‍ കാളിദാസ് കോളാകര്‍ പ്രോടേം സ്പീക്കര്‍

Published

|

Last Updated

മുംബൈ: മഹാരാഷ്ട്ര നിയമസഭാ പ്രോടേം സ്പീക്കറായി മുതിര്‍ന്ന ബി ജെ പി എം എല്‍ എ കാളിദാസ് കൊളാകറിനെ ഗവര്‍ണര്‍ നിയമിച്ചു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലികൊടുത്തു.പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കറുടെ മേല്‍നോട്ടത്തിലാണ് നടക്കുക.

നിലവിലെ എം എല്‍ എമാരില്‍ ഏറ്റവും പ്രായം കൂടിയെ വ്യക്തിയെയാണ് പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കുന്നത്. ആറാം തവണയാണ് കാളിദാസ് കൊളാംബ്കറെ എം എല്‍ എയായി തെരഞ്ഞെടുക്കപ്പെടുന്നത്.

മഹാരാഷ്ട്രയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എം എല്‍ എമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം പ്രോടേം സ്പീക്കറുടെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.നാലു ദിവസം നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവെക്കുകയായിരുന്നു.

Latest