Connect with us

Gulf

യാമ്പു സെവന്‍സ് ഫുട്ബാള്‍ മേള: എവര്‍ ഗ്രീന്‍ എഫ് സി ജേതാക്കള്‍

Published

|

Last Updated

യാമ്പു: യാമ്പു അല്‍ ദുര്‍റ സ്റ്റേഡിയത്തില്‍ ഒരു മാസക്കാലമായി നടന്നുവന്ന “അറാട്‌കോ സൂപ്പര്‍ കപ്പ് 2019 ” സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് വര്‍ണാഭമായ തിരശ്ശീല. ഫൈനലില്‍ സാലു ഡി എന്‍ എ റാബിഖ് ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അറാട്‌കോ എവര്‍ ഗ്രീന്‍ എഫ് സി ടീം ജേതാക്കളായി. സഊദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രമുഖരായ കളിക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഫുട്ബാള്‍ മേളയുടെ സമാപനം യാമ്പു ഫുട്ബാള്‍ പ്രേമികളുടെ ഉത്സവമായി മാറി. ഫൈനല്‍ കാണാന്‍ മൈതാനം നിറയെ ഫുട്ബാള്‍ ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു.

മികച്ച കളിക്കാരനായി എവര്‍ ഗ്രീന്‍ എഫ് സി ടീമിലെ സുബൈറിനെയും ഏറ്റവും നല്ല ഗോള്‍കീപ്പറായി മുബഷിറിനെയും ബെസ്റ്റ് ഡിഫന്‍ഡറായി റഫീഖിനെയും തിരഞ്ഞെടുത്തു. സാലു ഡി എന്‍ എ റാബിഖ് ടീമിലെ മുബാറഖ് ആണ് ടോപ്പ് സ്‌കോറര്‍. സ്വാദിഖ് ആണ് ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദി മാച്ച്. ഫൈനലിലെ ഏറ്റവും നല്ല കളിക്കാരനായി സനോജിനെ തിരഞ്ഞെടുത്തു.

വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും ക്യാഷ് അവാര്‍ഡും അബ്ദുല്‍ ഹമീദ് അറാട്‌കോ, സോയ എച്ച് ആര്‍ മാനേജര്‍ മുഹമ്മദ് അസാം മുര്‍ഷിദ്, അബ്ദുല്‍ കരീം പുഴക്കാട്ടിരി, മുസ്തഫ മൊറയൂര്‍, സിദ്ധീഖുല്‍ അക്ബര്‍, സുബൈര്‍, മുബഷിര്‍ എന്നിവര്‍ വിതരണം ചെയ്തു. അസ്‌കര്‍ വണ്ടൂര്‍, കെ വി റാഫി, ഫൈസല്‍ മലപ്പുറം, ഷബീര്‍ ഹസ്സന്‍, ഹുസ്നു കോയക്കുട്ടി, സാബിത്, സുഹൈല്‍, നൗഷാദ്, റിഷാദ്, ഹാരിസ്, ബഷീര്‍ എന്നിവര്‍ മേളക്ക് നേതൃത്വം നല്‍കി.