Connect with us

National

കേന്ദ്ര സര്‍ക്കാറിന്റെ അധികാര രാഷ്ട്രീയം; രാഷ്ട്രപതിയുടെയും പ്രധാന മന്ത്രിയുടെയും പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പാര്‍ലിമെന്റില്‍ രാഷ്ട്രപതിയും പ്രധാന മന്ത്രിയും നടത്തിയ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ അധികാര രാഷ്ട്രീയ നിലപാടുകളിലും നടപടികളിലും പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. പാര്‍ലിമെന്റിന് സമീപത്തെ അംബേദ്കര്‍ പ്രതിമക്കു മുന്നില്‍ പ്രതിപക്ഷം ധര്‍ണയും നടത്തി. ജനാധിപത്യ ധ്വംസന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന ബാനര്‍ ധര്‍ണയില്‍ ഉയര്‍ത്തിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest