Connect with us

National

ശ്രീനഗറില്‍ സ്‌ഫോടനം; നാലുപേര്‍ക്ക് പരുക്ക്

Published

|

Last Updated

ശ്രീനഗര്‍: ശ്രീനഗറിലെ ഹസ്‌റത്ത്ബാല്‍ മേഖലയില്‍ കശ്മീര്‍ സര്‍വകലാശാലക്കു സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ സര്‍വകലാശാലയുടെ ഗേറ്റിനു സമീപം സ്ഥാപിച്ച ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

സ്‌ഫോടക വസ്തുക്കള്‍ വച്ചിട്ടുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലകളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് താഴ്‌വരയിലെ ജനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest