Connect with us

National

മഹാ നാടകം ക്ലൈമാക്‌സിലേക്ക്; അജിത് പവാര്‍ ഉപ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും ബി ജെ പിക്കും മുഖ്യമന്ത്രി ഫഡ്‌നാവിസിനും കനത്ത തിരിച്ചടി നല്‍കി ഉപ മുഖ്യമന്ത്രി അജിത് പവാര്‍ രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസമാണ് രാജി. എന്‍ സി പി നേതൃത്വവുമായി അജിത് നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് രാജി വാര്‍ത്ത പുറത്തുവന്നത്. ഇന്ന് വൈകിട്ട് മൂന്നരക്ക് ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഫഡ്‌നാവിസും രാജിവച്ചേക്കുമെന്നാണ് സൂചന.

അജിതുമായി കൂടിക്കാഴ്ച നടത്തിയെന്നും ഉടന്‍ തന്നെ ഒരു ശുഭ വാര്‍ത്ത പ്രതീക്ഷിക്കാമെന്നും എന്‍ സി പി നേതൃത്വം നേരത്തെ പ്രതികരിച്ചിരുന്നു. ഫഡ്നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് അജിതിന്റെ രാജി. ഉപ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കാന്‍ അദ്ദേഹത്തോട് എന്‍ സി പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

 

Latest