Connect with us

Kerala

ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തെ അപലപിച്ച് മന്ത്രി ബാലന്‍; കര്‍ശന നടപടിയുണ്ടാകും

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായത്തോടെ ആരും ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യമുണ്ടാകില്ലെന്ന് മന്ത്രി എ കെ ബാലന്‍. അതേസമയം, ദര്‍ശനത്തിനു വന്ന തൃപ്തി ദേശായിയുടെ സംഘത്തില്‍ പെട്ട ബിന്ദു അമ്മിണിക്കെതിരെയുണ്ടായ അക്രമം പോലുള്ള സംഭവങ്ങളെ അംഗീകരിക്കാനാകില്ല. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ശബരിമല തീര്‍ഥാടനം സമാധാനപരമായാണ് മുന്നോട്ടു പോകുന്നത്. അവിടത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. വിശ്വാസികള്‍ക്ക് ഭയം കൂടാതെ ശബരിമലയില്‍ എത്താനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ട്. അതിന് പ്രതിബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന്‌ പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. സംഘത്തിനൊപ്പം ചേര്‍ന്ന ബിന്ദു അമ്മിണിക്ക് നേരെ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ വച്ചാണ് മുളക് സ്‌പ്രേ ആക്രമണം ഉണ്ടായത്.

Latest