Connect with us

Kerala

ദര്‍ശനത്തിന് സംരക്ഷണം നല്‍കില്ലെന്ന് തൃപ്തിക്ക് എഴുതി നല്‍കാന്‍ നിയമോപദേശം

Published

|

Last Updated

കൊച്ചി: ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് തൃപ്തി ദേശായിക്ക് എഴുതി നല്‍കാമെന്ന് പോലീസിന് സ്‌റ്റേറ്റ് അറ്റോര്‍ണിയുടെ നിയമോപദേശം. ദര്‍ശനം നടത്തന്‍ സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പോലീസ് എഴുതില്‍ നല്‍കിയാല്‍ മാത്രമേ മടങ്ങിപ്പോകൂവെന്ന തൃപ്്തി ദേശായിയുടേയും സംഘത്തിന്റെയും നിലപാടിനെ തുടര്‍ന്നാണ് പോലീസ് നിയമോപദേശം തേടിയത്. ഇത്തരത്തില്‍ എഴുതി നല്‍കിയാല്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്ന് ചഊണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനുമാണ് ഇവരുടെ തീരുമാനം. അതിനിടെ ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കാത്ത പോലീസ് നടപടി കോടതിയലക്ഷ്യമാണെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണി പറഞ്ഞു. ചീഫ് സെക്രട്ടറിക്കും സംസ്ഥാന സര്‍ക്കാറിനുമെതിരെ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്നും ബിന്ദും പറഞ്ഞു.

സ്റ്റേറ്റ് അറ്റോര്‍ണിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ തൃപ്തിക്ക് സുരക്ഷ നല്‍കില്ലെന്ന് കൊച്ചി സിറ്റി പോലീസ് എഴുതി നല്‍കും. പുനൈയിലേക്ക് മടങ്ങാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നതിന് തൃപ്തിക്കും സംഘത്തിനും സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.